Shifting of SPARK PMU

നിലവിൽ തിരുവനന്തപുരം സ്റ്റാച്യു, ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന, കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവനവേതന വിവരങ്ങൾ ഓൺലൈൻ ആയി കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്‌വെയർ സൗകര്യം ലഭ്യമാക്കുന്ന സ്പാർക്ക് പി.എം.യു ഓഫീസ്, 2019 ഡിസംബർ 6 മുതൽ തിരുവനന്തപുരം പാളയം, കേരള യൂണിവേഴ്സിറ്റി സെനറ്റ് ക്യാമ്പസ്സിലുള്ള ഡി.പി.സി ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

മേൽവിലാസം:– സ്പാർക്ക് പി.എം.യു ഓഫീസ്, ധനകാര്യ വകുപ്പ്, ഡി.പി.സി ബിൽഡിംഗ് (ഒന്നാം നില), കേരള യൂണിവേഴ്സിറ്റി സെനറ്റ് ക്യാമ്പസ്, പാളയം തിരുവനന്തപുരം, പിൻ: 695034.
ഫോൺ നമ്പർ:- 0471 – 2579700